for more

Thursday, 30 October 2014

അതിര്‍ത്തി അളന്നുകണക്കാക്കി കിട്ടുന്നതിനുളള നടപടികള്‍

അതിര്‍ത്തി അളന്നുകണക്കാക്കി കിട്ടുന്നതിനുളള നടപടികള്‍
   ഭൂസര്‍വേ അതിരടയാള നിയമപ്രകാരം സര്‍വേ പൂര്‍ത്തീകരിച്ചിട്ടുളള ഭൂവിഭാഗത്തിന്‍റെ അതിരുകളെ സംബന്ധിച്ച് തര്‍ക്ക‍ങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് നിശ്ചിത ഫോറത്തില്‍ നിശ്ചിത ഫീസൊടുക്കി ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്.
   താലൂക്ക് സര്‍വേയര്‍ അപ്രകാരമുളള അപേക്ഷ പ്രകാരം അപേക്ഷകനും സമീപവസ്തു ഉടമസ്ഥര്‍‍ക്കും മുന്‍കൂര്‍ നോട്ടീസ് (ഫോറം നന്പര്‍ 12 പ്രകാരം നല്‍കിയശേഷം റീസര്‍വേ ചെയ്തിട്ടുളള അതിര്‍ത്തികള്‍ പുന:നിര്‍ണ്ണയിക്കുന്നുതുടര്‍ന്ന് സര്‍വേ ജോലി പൂര്‍ത്തിയായാല്‍ ആ വിവരം ഫോറം നന്പര്‍ 13/14 പ്രകാരം )ബന്ധപ്പെട്ടവരെ അറിയിക്കുന്നു.
ഫോറം നന്പര്‍ 13/14 പ്രകാരമുളള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ ഇതിനെതിരെ ആക്ഷേപമുളള പക്ഷം അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.ഫോറം നന്പര്‍ 13/14 പ്രകാര മുളള അറിയിപ്പ് ലഭിച്ച് മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ സര്‍വേ സൂപ്രണ്ടിനാണ് അപ്പീല്‍ നല്‍കേണ്ടത്.
   ഭൂസര്‍വേ അതിരടയാള നിയമപ്രകാരം സര്‍വേ കല്ലുകളും മറ്റ് അതിരടയാളങ്ങളും സംരക്ഷി‍ക്കേണ്ട ചുമതല ബന്ധപ്പെട്ട ഭൂവുടമകളില്‍ നിക്ഷിപ്തമാണ്എതെങ്കിലും തരത്തില്‍ ഈ അതിരടയാളങ്ങള്‍ നഷ്ടപ്പെടുകയോ സ്ഥാനമാറ്റങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഭൂവുടമകളുടെ ചെലവിലാണ് അധികാരപ്പെട്ട സര്‍വേ ഉദ്യോഗസ്ഥര്‍ ഇത് പുന:സ്ഥാപിച്ചു നല്‍കുന്നത്.

   റീസര്‍വേ നടത്തിയിട്ടുളള വില്ലേജുകളിലെ റീസര്‍വേ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് സര്‍വേ അദാലത്ത് നടത്തുന്നു.സര്‍വേ അദാലത്ത് നടത്തുന്ന വിവരം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

correction deed ആധാരത്തിൽ പറ്റുന്ന തെറ്റുകൾ തിരുത്തുന്ന വഴി




SELF ATTESTATION



റോഡ്‌ അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ കേസില്‍ സാക്ഷി ആകില്ല KERALA POLICE




റോഡ്‌ അപകടങ്ങളില്‍ പെടുന്നവരെ ആശു
പത്രിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് 
കേരള ഡി.ജി.പി പുറപ്പെടുവിച്ച സര്‍കുലര്‍  

കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളടെ PHONE NUMBER